2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

പ്രണയ പുഷ്പ്പം

വിടരാന്‍  കൊതിക്കുന്നൊരു     റോസാപ്പൂ മൊട്ട്  പോല്‍ ......

നിത്യവും  കാണുന്നു  അപരിചിതരായ  പുരുഷനും  സ്ത്രീ യും ....

ദിവസങ്ങള്‍  ചെല്ലവേ  പൂമൊട്ട്  ഒരിതള്‍  വിടര്‍ത്തി   തുടങ്ങും പോല്‍   ...

ദിവസങ്ങള്‍  പോകവേ  നിത്യവും  കാണും  അപരിചിതര്‍   പരിചയം കൂടുന്നു 

പിന്നെയും  ആ പൂമൊട്ട്  ദിവസങ്ങള്‍   പോകവേ  പകുതിയോളം  വിരിയുന്നു  ... 

ആ പൂമൊട്ടിന്‍  കഥ പോല്‍  ആ  പരിചിതര്‍  പകുതിയോളം  പിന്നെ പ്രണയ വുമാകുന്നു !

പിന്നെയും  ദിവസങ്ങള്‍  നീങ്ങവേ  ആ പൂമൊട്ട്  പൂര്‍ണ്ണമായ്  ഇതള്‍ വിടര്‍ത്തുന്നു പോലും ......

അതുപോലാ  പരിചിതര്‍ ക്കിടയിലാ  പ്രണയവും  വേര്‍പെടാന്‍ പറ്റാത്ത  ശക്തിയായ്  തീരുന്നു ..

ഇതള്‍ വിടര്‍ത്തിയാ  പൂവിന്‍  മണംപോല്‍  അവരുടെ  പ്രണയവും  വസന്തം  വിടര്‍ത്തുന്നു .....

സുഖന്തവും  മനോഹര  കാഴ്ചയും  തന്നൊരാ  പൂവിന്‍ ഇതള്‍   ഒരുനാള്‍  ഒന്നുതിര്‍ന്നു  പോയി ...

സംശയം  ഏന്നൊരു  മാറാ രോഗവും  വസന്തം  നിറഞ്ഞോരാ    പ്രണയത്തില്‍  വന്നുപോയ്‌ ..!

ദിവസങ്ങള്‍  പോകവേ തേന്‍  വറ്റിയോരാപ്പൂവിന്‍  ഇതളുകള്‍   പകുതിയോളം  വാടിക്കൊഴിഞ്ഞുപോയി 


രോഗമാം  സംശയം  ദിവസങ്ങള്‍  കൂടവേ  പ്രണയമാം  വസന്തത്തില്‍   വിള്ളലുകള്‍  വീഴ്ത്തി ...


പിന്നെയാ  പൂവിന്‍  ഇതളുകള്‍  ബാക്കിയും   പാവമാം  തണ്ടിനെ  വിട്ടകന്നു ..


അതുപോലാ  നിത്യ  പരിചിതര്‍  തന്‍  പ്രണയവും   സംശയ  രോഗത്താല്‍ വേര്‍പാടിലായ് 


രോഗമാം പ്രണയത്തെ  വിട്ടകലൂ നീ  സുഖന്തവും  മനോഹര  കാഴ്ചയും നല്‍കുമാ പൂവിനെ ഒരു വേള പ്രണയിക്കൂ .